Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വനിതാ ടി-20യിൽ ചരിത്രമെഴുതി ഇന്ത്യൻ സ്പിന്നർ ശ്രീ ചരണി; അതിവേഗം 50 വിക്കറ്റുകൾ

വനിതാ ടി-20യിൽ ചരിത്രമെഴുതി ഇന്ത്യൻ സ്പിന്നർ ശ്രീ ചരണി; അതിവേഗം 50 വിക്കറ്റുകൾ

മുംബൈ: അന്താരാഷ്ട്ര വനിതാ ടി-20 ക്രിക്കറ്റിൽ അതിവേഗം 50 വിക്കറ്റുകൾ തികയ്ക്കുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ ശ്രീ ചരണി. വെറും 29 മത്സരങ്ങളിൽ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഏഷ്യാ കപ്പ് സെമി ഫൈനലിൽ ബംഗ്ലാദേശ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ അപൂർവ്വ റെക്കോഡ് ശ്രേയങ്ക സ്വന്തമാക്കിയത്. മത്സരത്തിൽ നാല് ഓവറിൽ വെറും 14 റൺസ് മാത്രം വിട്ടുകൊടുത്താണ് താരം നിർണ്ണായക വിക്കറ്റ് നേടിയത്.

അതിവേഗം 50 വിക്കറ്റുകൾ തികച്ച താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ശ്രീ ചരണി എത്തിയത്. 28 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിച്ച ചൈനയുടെ മെങ്ടിങ് ലിയൂ ആണ് പട്ടികയിൽ ഒന്നാമത്. ശ്രീ ചരണിയ്ക്ക് പുറമേ ന്യൂസിലൻഡിന്റെ ലെയി കാസ്‌പെറക്, വെസ്റ്റ് ഇൻഡീസിന്റെ അനിസ മുഹമ്മദ് എന്നിവരും 29 മത്സരങ്ങളിൽ നിന്നാണ് 50 വിക്കറ്റ് നേട്ടത്തിലെത്തിയത്.

ഇതിനുപുറമെ, വനിതാ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ 50 വിക്കറ്റുകൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്താനും ശ്രീ ചരണിയ്ക്ക് സാധിച്ചു. ഇംഗ്ലണ്ടിന്റെ ഇടങ്കയ്യൻ സ്പിന്നർ സോഫി എക്ലസ്റ്റോണാണ് (20 വയസ്സും 300 ദിവസവും) ഈ പട്ടികയിൽ ഒന്നാമത്. ഇന്ത്യയുടെ രാധ യാദവ് രണ്ടാം സ്ഥാനത്തും ന്യൂസീലൻഡിന്റെ അമേലിയ കെർ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.

Related articles

See all
Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Save your stories

Sign in