Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കനത്ത മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

കനത്ത മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളില്‍ കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശത്തും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

മഴയ്ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ച മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോശം കാലാവസ്ഥ കണക്കിലെടുത്ത് വിനോദസഞ്ചാര മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിനും അതത് ജില്ലകളിലെ ഡി.ടി.പി.സി.കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം കൈമാറി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് സാഹസിക വിനോദങ്ങള്‍ക്കും മലയോര, ജലാശയ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in