Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദി റസ്റ്ററന്‍റുകളില്‍ ഇനി ഇരുന്ന് ഭക്ഷണം പാടില്ല ; പാര്‍സല്‍ മാത്രം ; കൊവിഡ് വ്യാപനം തടയാന്‍ നിയമം വീണ്ടും കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

സൗദി റസ്റ്ററന്‍റുകളില്‍ ഇനി ഇരുന്ന് ഭക്ഷണം പാടില്ല ; പാര്‍സല്‍ മാത്രം ; കൊവിഡ് വ്യാപനം തടയാന്‍ നിയമം വീണ്ടും കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
ദമ്മാം : സൗദി അറേബ്യയില്‍ കോവിഡ് വ്യാപന മുന്‍കരുതലിന്റെ ഭാഗമായി റസ്റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രാലയം. ഇന്ന് ( ഫെബ്രുവരി 4 ) രാത്രി പത്ത് മണി മുതല്‍ പത്ത് ദിവസത്തേക്കാണ് വ്യവസ്ഥ നടപ്പാക്കുന്നത്. ആവശ്യമെങ്കില്‍ കാലാവധി നീട്ടുകയും ചെയ്യും. പാര്‍സല്‍ സര്‍വീസിന് വേണ്ടി ആളുകള്‍ ഒന്നിച്ചുകൂടരുത്. നിയമലംഘനം നടത്തിയാല്‍ ആദ്യഘട്ടത്തില്‍ 24 മണിക്കൂര്‍ സ്ഥാപനം അടപ്പിക്കും. ആവര്‍ത്തിച്ചാല്‍ ഒരാഴ്ചയും അടച്ചിടും. മൂന്നാം പ്രാവശ്യം രണ്ട് ആഴ്ചക്കാണ് നടപടിയെടുക്കുക. നാലാം പ്രാവശ്യവും നിയമലംഘനമുണ്ടായാല്‍ ഒരു മാസത്തേക്ക് അടക്കേണ്ടിവരും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റസ്റ്റോറന്റുകളിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതു നോക്കിയും കോവിഡ് വ്യവസ്ഥ ലംഘനം നിരീക്ഷിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in