Logo
Mon, Aug 31, 2026 • 02:30 PM
LIVE TV
Watch

No business videos available

No Middle East videos available

ഗോശ്രീ ദ്വീപ് വികസന അതോറിറ്റി പുനഃസംഘടിപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 31, 2026
1 min read
SHARE:
SAVE: Login to save

ഗോശ്രീ ദ്വീപ് വികസന അതോറിറ്റി പുനഃസംഘടിപ്പിച്ചു



കൊച്ചി: ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) ജനറൽ കൗൺസിൽ സർക്കാർ പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി ചെയർമാനായാണ് പുതിയ ജനറൽ കൗൺസിൽ രൂപീകരിച്ചത്.

ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടോണി ചമ്മിണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, കൊച്ചി മേയർ വി.കെ. മിനിമോൾ എന്നിവരാണ് കൗൺസിലിലെ പ്രധാന ജനപ്രതിനിധികൾ.

മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്വിലിൻ ലോപ്പസ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി ബെർണാഡ്, ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ പൗലോസ്, നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗീസ്, ജില്ലാ പഞ്ചായത്തംഗം വിവേക് ഹരിദാസ് എന്നിവരും കൗൺസിലിൽ അംഗങ്ങളാണ്.

എം.ജെ. ടോമി, സി.ജെ. ജോർജ്, എ.പി. ആന്റണി, ടി.കെ. ഷഹീർ, അഡ്വ. കെ.ഐ. അബ്ദുൽ റഷീദ് എന്നിവരും ജനറൽ കൗൺസിലിലെ മറ്റ് അംഗങ്ങളാണ്.

എറണാകുളം ജില്ലാ കളക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ (നിരത്തുകളും പാലങ്ങളും) എന്നിവരും കൗൺസിലിൽ അംഗങ്ങളായിരിക്കും.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10