Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒഐസിസി ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടലിന് കെപിസിസി സ്വീകരണം നല്‍കി

ഒഐസിസി ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടലിന് കെപിസിസി സ്വീകരണം നല്‍കി
തിരുവനന്തപുരം:  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി നിയമിതനായ ജെയിംസ് കൂടല്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി. ഒഐസിസി ഗ്ലോബൽ പ്രസിഡന്‍റായി നിയമിതനായതിന് ശേഷം ആദ്യമായാണ് അദ്ദേഹം കെപിസിസി ആസ്ഥാനത്ത് എത്തുന്നത്. കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ അദ്ദേഹത്തെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയ്ക്കൊപ്പമാണ് ജെയിംസ് കൂടൽ ഇന്ദിരാഭവനിലെത്തിയത്. കഴിഞ്ഞ മാർച്ച്‌ 19നാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ജെയിംസ് കൂടലിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റായി നിയമിച്ചത്. നിലവിൽ ഓവര്‍സീസ് ഇന്ത്യന്‍ കൾച്ചറൽ കോണ്‍ഗ്രസ് (അമേരിക്ക) നാഷണല്‍ ചെയർമാൻ കൂടി ആണ് ജെയിംസ് കൂടല്‍. 1994 മുതല്‍ ബഹറിനിലും 2015 മുതല്‍ യുഎസ്എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരികയാണ് അദ്ദേഹം. അഖില കേരള ബാലജനസഖ്യത്തിലൂടെയാണ് പത്തനംതിട്ട കോന്നി സ്വദേശിയായ ജെയിംസ് കൂടൽ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത്. ജീവകാരുണ്യം, പൊതുപ്രവര്‍ത്തനം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ് ജെയിംസ് കൂടല്‍. എംഎസ്ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാനാണ് ജെയിംസ് കൂടൽ. അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാന്‍, ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാന്‍ എന്നീ നിലകളിലും അദ്ദേഹം  സേവനമനുഷ്ഠിച്ച് വരികയാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുൻ ഗ്ലോബല്‍ ട്രഷററായിരുന്നു. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്‍റ്, ബഹറിന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള കോർഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്‍റെ പേട്രന്‍, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹറിന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ്, ജയ്ഹിന്ദ് ചാനല്‍ ബഹറിന്‍ ബ്യൂറോ ചീഫ്, നോര്‍ക്ക അഡ്വൈസറി ബോര്‍ഡ് അംഗം, കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്‍റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. മലങ്കര കത്തോലിക്ക അമേരിക്ക കാനഡ പാസ്റ്ററൽ കൗൺസിൽ അംഗം ആണ് ജെയിംസ് കൂടൽ.

Related articles

See all
Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

സംസ്ഥാനത്ത് ജലപ്രതിസന്ധി പരിഹരിക്കാൻ എം.എൽ.എമാർ അധ്യക്ഷന്മാരായ സ്റ്റാറ്റ്യൂട്ടറി ബോഡി രൂപീ...

Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Save your stories

Sign in