തിരുവനന്തപുരം: ചേരാനല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച ബെന്‍സ് കാറിടിച്ച് 55 കാരന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റി പകരം ആര്‍. നിശാന്തിനിയെ പുതിയ കമ്മീഷണറായി നിയമിച്ചു. പി. പ്രകാശ് പുതിയ ദക്ഷിണമേഖല ഐ.ജി.യാകും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ ഉന്നതതല മാറ്റം.
അന്വേഷണത്തിലും നടപടികളിലും ഗുരുതര വീഴ്ച വരുത്തിയ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സി.ഐ. ശ്യാം കുമാര്‍, എസ്.എച്ച്.ഒ. വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ. മനോജ്, സി.പി.ഒ. അരുണ്‍ ജിത്ത് എന്നിവരെയാണ് ആഭ്യന്തര മന്ത്രിയുടെ കര്‍ശന ഇടപെടലിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
അഡീഷണല്‍ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് പരിക്കേറ്റ 55 കാരന്‍ മരണപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി; കാളിരാജ് മഹേഷിന് പകരം ആര്‍ നിശാന്തിനി