Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഭിമാനനിമിഷം; ഗഗന്‍യാന്‍ പരീക്ഷണം വിജയം

അഭിമാനനിമിഷം; ഗഗന്‍യാന്‍ പരീക്ഷണം വിജയം
മൂന്ന് തവണ വിക്ഷേപണം മാറ്റിവച്ച അനിശ്ചിതത്വത്തിനൊടുവില്‍ ഗഗയന്‍യാന്‍ ടിവി ഡി1 പരീക്ഷണ ദൗത്യം പൂര്‍ണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വന്‍സിലെ തകരാറിനെ തുടര്‍ന്ന് മാറ്റി വച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുന്‍ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂള്‍ വേര്‍പെട്ട് താഴേക്കിറങ്ങി. തുടര്‍ന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണു. നാവികസേനാംഗങ്ങളാണ് ക്രൂമൊഡ്യൂള്‍ വീണ്ടെടുത്ത് കരയിലെത്തിച്ചത്. 8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് 8.45നാണു നടത്താനിരുന്നത്. എന്നാല്‍, വിക്ഷേപണത്തിന് 5 സെക്കന്‍ഡ് മുന്‍പാണു ലിഫ്റ്റ് ഓഫ് നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ വിക്ഷേപണം നിര്‍ത്താനുള്ള (ഹോള്‍ഡ്) നിര്‍ദേശം നല്‍കിയത്. തുടര്‍ന്നു വിദഗ്ധ സംഘമെത്തി റോക്കറ്റും അനുബന്ധ സംവിധാനങ്ങളും പരിശോധിച്ച് തകരാര്‍ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണത്തിനായി ശ്രമിച്ചത്. അടിയന്തര സാഹചര്യമുണ്ടായില്‍ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണു പരിശോധിക്കപ്പെട്ടത്. വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളില്‍ ദൗത്യം പൂര്‍ത്തിയായി.

Related articles

See all
Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Popular News

"വ്യവസായികളെ കുറ്റപ്പെടുത്തുന്നത് നയപരാജയത്തിന്റെ തുറന്നുപറച്ചിൽ"; മോദിക്കെതിരെ രാഹുൽ ഗാന്...

Popular News

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: "ബി.ജെ.പിയോടുള്ള ജനരോഷം വർദ്ധിക്കുന്നു"; ജനവിധി കോൺഗ്രസ...

Popular News

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; വോട്ടെണ്ണൽ പുരോഗമിക്ക...

Save your stories

Sign in