Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു
  തിരുവനന്തപുരം :  ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന്  35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110 രൂപ 45 പൈസയും , ഡീസലിന് 103.91 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 108.62 രൂപയും ഡീസലിന് 102.44 രൂപയുമായി. 108.12 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില. ഡീസൽ ലിറ്ററിന് 102.10 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ വില. ഒരു മാസത്തിനിടെ പെട്രോളിന് 6.45 രൂപയും ഡീസലിന് 8.20 രൂപയുമാണ് കൂടിയത്. അതിനിടെ ഇന്ധന വിലവർധനവിന്‍റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കും. മിനിമം ചാർജ് 12 രൂപയാക്കണം, കിമീ നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവീസ് നിർത്തിവെക്കുന്നത്.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Save your stories

Sign in