Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രളയകാലത്തെ വ്യാജ പ്രചാരണം: അഞ്ച് പേര്‍ അറസ്റ്റില്‍

പ്രളയകാലത്തെ വ്യാജ പ്രചാരണം: അഞ്ച് പേര്‍ അറസ്റ്റില്‍
  തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് വ്യത്യസ്ത കേസുകളില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഇതുസംബന്ധിച്ച് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയനാണ് മാരായമുട്ടം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ ഷിബു സി.വി, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈക്കത്തുവീട്ടില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘു കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in