Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

എം എം സുൽഫിക്കറിന്‍റെ നിര്യാണം ; അനുശോചിച്ച് പ്രവാസലോകം ; നഷ്ടമായത് ഷാർജയുടെ സ്പന്ദനം തിരിച്ചറിഞ്ഞ സാമൂഹ്യ പ്രവർത്തകൻ

എം എം സുൽഫിക്കറിന്‍റെ നിര്യാണം ;  അനുശോചിച്ച് പ്രവാസലോകം ;  നഷ്ടമായത് ഷാർജയുടെ സ്പന്ദനം തിരിച്ചറിഞ്ഞ സാമൂഹ്യ പ്രവർത്തകൻ
ദുബായ് : ഇൻകാസ് യു.എ.ഇ കമ്മിറ്റി മുതിർന്ന നേതാവും, ഗ്ലോബൽ കമ്മിറ്റി അംഗവും, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും, അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം. എം. സുൾഫിക്കറിന്‍റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനാ നേതാക്കൾ അനുശോചിച്ചു. ജയ്ഹിന്ദ് ടിവി മാനേജിങ് ഡയറക്ടറും യുഡിഎഫ് കൺവീനറുമായ എം എം ഹസ്സന്‍റെ സഹോദരനാണ്. നിര്യാണത്തിൽ ഇൻക്കാസ് നേതാക്കളായ മഹാദേവൻ വാഴശ്ശേരി, ടി.എ.രവീന്ദ്രൻ, പുന്നക്കൻ മുഹമ്മദലി, കെ.എം.സി.സി നേതാക്കളായ ഡോ. പുത്തൂർ റഹ്മാൻ, അബ്ദുല്ല ഫാറൂക്കി, എളേറ്റിൽ ഇബ്രാഹിം, അശറഫ് പള്ളിക്കണ്ടം, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ഇ.പി ജോൺസൻ, വൈസ് പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം എന്നിവർ അനുശോചനം രേഖപ്പെടുത്തി. യു.ഡി.എഫ് യു.എ.ഇ കമ്മിറ്റിയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. നഷ്ടമായത് ഷാർജയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനെയും സംഘാടകനെയുമാണെന്ന് നേതാക്കൾ അനുസ്മരിച്ചു. ഇൻകാസ് അബുദാബി കമ്മിറ്റി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച, ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന വെബിനാർ മാറ്റിവെച്ചതായി പ്രസിഡണ്ട് യേശുശീലൻ അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in