Logo
CHANGE MODE
Thu, Jun 04, 2026 • 03:34 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പ്രവാസി പോസ്റ്റല്‍വോട്ട് : ഗള്‍ഫുകാരെ ഉള്‍പ്പെടുത്താന്‍ ഡല്‍ഹിയില്‍ ചര്‍ച്ച ; നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് ലക്ഷ്യമിട്ട്  ഗള്‍ഫ് മലയാളികള്‍


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
February 21, 2021
1 min read Updated: June 03, 2026
Share:

പ്രവാസി പോസ്റ്റല്‍വോട്ട് : ഗള്‍ഫുകാരെ ഉള്‍പ്പെടുത്താന്‍ ഡല്‍ഹിയില്‍ ചര്‍ച്ച ; നിയമസഭാ തിരഞ്ഞെടുപ്പ് വോട്ട് ലക്ഷ്യമിട്ട്  ഗള്‍ഫ് മലയാളികള്‍
ദുബായ് : ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പോസ്റ്റല്‍ വോട്ട് സൗകര്യത്തില്‍ ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്  പ്രവാസി വോട്ട് കേസിലെ ഹര്‍ജിക്കാരനും യുവ സംരംഭകനുമായ ഡോ ഷംഷീര്‍ വയലില്‍ ഫെബ്രുവരി 22 ന് ( തിങ്കള്‍ ) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര നിയമമന്ത്രിയെയും സന്ദര്‍ശിക്കും.  ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രമേ, തുടക്കത്തില്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഇതേ തുടര്‍ന്നാണ്, ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിയമപോരാട്ടത്തിന് തുടക്കം കുറിച്ച ഡോ. ഷംഷീര്‍, കേന്ദ്ര സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറയുന്ന വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ല. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍  സുനില്‍ അറോററെയും, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും അദ്ദേഹം അറിയിക്കും.  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രവാസി വോട്ട് വിഷയത്തില്‍ എത്രയും വേഗം അനുഭാവപൂര്‍വമായ നടപടിയെടുക്കണമെന്നും ഡോ. ഷംഷീര്‍ വയലില്‍ ആവശ്യപ്പെട്ടു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10