സിപിഎമ്മിന്‍റെ പ്രവാസി സംഘടനാ നേതാവ് മാധവന്‍ പാടി കൊവിഡ് മൂലം മരിച്ചു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 04, 2021
1 min read
•
Updated: June 03, 2026
ഷാര്‍ജ : സിപിഎമ്മിന്‍റെ പ്രവാസി സംഘടനാ നേതാവും മികച്ച സംഘാടകനുമായ മാധവന്‍ നായര്‍ ( മാധവന്‍ പാടി ) കൊവിഡ് മൂലം അന്തരിച്ചു. 62 വയസായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.
കാസര്‍ഗോഡ് പാടി സ്വദേശിയായ മാധവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വര്‍ഷങ്ങളോളം മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. സിപിഎമ്മിന്‍റെ ഷാര്‍ജയിലെ പ്രവാസി സംഘടനയായ മാസ് ഷാര്‍ജയുടെ സെക്രട്ടറി ഉള്‍പ്പടെ നിരവധി സുപ്രധാന പദവികള്‍ വഹിച്ചു. 1984 മുതല്‍ പ്രവാസ ലോകത്ത് സജീവ പ്രവര്‍ത്തകനായിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ കൊക്കോക്കോളയിലാണ് യുഎഇയില്‍ ജോലി ചെയ്തിരുന്നത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ പ്രസീതയാണ് ഭാര്യ. ശ്രേയ, റിഥിക് എന്നിവര്‍ മക്കളാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10