Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കന്യാസ്ത്രീക്കെതിരായ അപകീർത്തികരമായ പരാമർശം : പി.സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മറ്റി ശുപാർശ

കന്യാസ്ത്രീക്കെതിരായ അപകീർത്തികരമായ പരാമർശം : പി.സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മറ്റി ശുപാർശ
ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പി.സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മറ്റിയുടെ ശുപാർശ. വിഷയത്തിലുള്ള പി.സി ജോർജിന്‍റെ പ്രവൃത്തികൾ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മറ്റി വിലയിരുത്തി. പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ പി.സി ജോർജ് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ നൽകിയ പരാതി പരിഗണിച്ചാണ് പി.സി ജോർജിനെ ശാസിക്കാൻ എത്തിക്സ് കമ്മറ്റി ശുപാർശ നൽകിയിട്ടുള്ളത്. കന്യാസ്ത്രീയെ പിന്തുണച്ചവരെ പി.സി ജോർജ് സ്വഭാവഹത്യ നടത്താൻ ശ്രമിക്കുന്നുവെന്ന പരാതി വസ്തുതാ പരമായി ശരിയാണെന്ന് വിലയിരുത്തിയ കമ്മറ്റി ജോർജിനെതിരായ ആക്ഷേപം ഗൗരവ തരമാണെന്ന നിരീക്ഷണമാണ് പങ്ക് വെച്ചത്. പൊതു ജീവിതത്തിൽ ഉയർന്ന നിലവാരത്തിലുള്ള സന്മാർഗികതയും അന്തസും മര്യാദയും മൂല്യങ്ങളും നിലനിർത്താൻ നിയമസഭാ അംഗങ്ങൾ ബാധ്യസ്ഥരാണ്. വിഷയത്തിൽ പി.സി ജോർജിൻ്റെ പ്രവൃത്തികൾ സഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും സഭയുടെ അന്തസിന് കോട്ടം തട്ടുന്നതാണെന്നും കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സഭയുടെ പെരുമാറ്റച്ചട്ടപ്രകാരം ശാസിക്കണമെന്ന് കമ്മറ്റി ശുപാർശ ചെയ്തിട്ടുള്ളത്. നിയമസഭാ സമ്മേളനം അവസാനിക്കാൻ രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കേ കമ്മറ്റിയുടെ ശുപാർശ പ്രകാരം പി.സി ജോർജിന് സ്പീക്കറിൽ നിന്നുള്ള ഈ കാലയളവിൽ തന്നെ ഏറ്റുവാങ്ങേണ്ടി വരും

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in