Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഗള്‍ഫിലെ ഏറ്റവും മികച്ച 'എഡിറ്റോറിയല്‍ ഹെഡ് ഓഫ് ദി ഇയര്‍' പുരസ്‌കാരം ജയ്ഹിന്ദ് ടിവിയിലെ എല്‍വിസ് ചുമ്മാറിന്

ഗള്‍ഫിലെ ഏറ്റവും മികച്ച 'എഡിറ്റോറിയല്‍  ഹെഡ് ഓഫ് ദി ഇയര്‍' പുരസ്‌കാരം ജയ്ഹിന്ദ് ടിവിയിലെ എല്‍വിസ് ചുമ്മാറിന്
  ദുബായ്: ഗള്‍ഫിലെ ഏറ്റവും മികച്ച എഡിറ്റോറിയല്‍ ഹെഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം ജയഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി, എല്‍വിസ് ചുമ്മാര്‍ ഏറ്റുവാങ്ങി. ഗള്‍ഫിലെ പ്രവാസികളുടെ ജീവിതങ്ങള്‍ സംബന്ധിച്ച, ഏറ്റവും മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കാണ് ഈ അംഗീകാരം. കൊവിഡ് പ്രത്യാഘാതങ്ങള്‍ മൂലമുള്ള യുഎഇയിലെ പ്രവാസികളുടെ ജീവിതങ്ങളും പ്രതിദിന രോഗ മരണ കണക്കുകളും കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പൊതുസമൂഹത്തിലേക്ക് എല്‍വിസ് നല്‍കി വരുകയാണ്. ഇതിന് കൂടിയാണ് ഈ രാജ്യാന്തര അംഗീകാരം. പൊലീസിലെ ഉന്നത ഉദ്യോസ്ഥ ലഫ്റ്റന്‍റ് ബദറിയ്യ അഹമ്മദ് ഹസന്‍ അല്‍ ഷിഹി എല്‍വിസിന് ഉപഹാരം സമ്മാനിച്ചു. യുഎഇ കേന്ദ്രമായ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ദുബായ് അല്‍ നാസര്‍ ലീഷര്‍ലാന്‍റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നേരത്തെ കേരള ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി കെമാല്‍ പാഷയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in