ഷാരൂഖ് ഖാന് അമ്പത്തിയഞ്ചാം ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് ദുബായ് ബുര്‍ജ് ഖലീഫ | VIDEO; ദുബായിക്ക് നന്ദി പറഞ്ഞ് ഷാരൂഖ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 03, 2020
1 min read
•
Updated: June 03, 2026
ദുബായ് : ഇന്ത്യയുടെ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ അമ്പത്തിയഞ്ചാം ജന്മദിനത്തില്‍, ലോകാത്ഭുതമായ ദുബായിലെ ബുര്‍ജ് ഖലീഫ ആശംസ നേര്‍ന്നു. ഷാരൂഖിന്‍റെ സിനിമകളിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ചാണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ബിഗ് സ്‌ക്രീനില്‍, പിറന്നാള്‍ ആശംസ അടയാളപ്പെടുത്തിയത്.
ദുബായ് ബുര്‍ജ് ഖലീഫയുടെ ഉടമകളായ എമ്മാര്‍ പ്രൊപ്പര്‍ട്ടീസ് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. കൂടാതെ, അമ്പത്തിയഞ്ചാം പിറന്നാള്‍ നവംബര്‍ രണ്ടിന് ദുബായില്‍ ആഘോഷിച്ച ഷാരൂഖ്, ബുര്‍ജ് ഖലീഫ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 2016 വര്‍ഷം മുതല്‍ ദുബായ് ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഷാരൂഖ്. കിങ് ഓഫ് ബോളിവുഡ് എന്ന സന്ദേശത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിലും ഇംഗ്‌ളീഷിലുമാണ് ഷാറൂഖിന് ഈ സ്വപ്ന നഗരം പിറന്നാള്‍ ആശംസ അറിയിച്ചത്. എസ് ആര്‍ കെയുടെ സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹറും ഇതുസംബന്ധിച്ച പിറന്നാള്‍ വീഡിയോ പങ്കുവെച്ചു.
https://youtu.be/PYwjnyJh_L8
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10