Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ദ അണ്‍നോണ്‍ വാരിയർ' ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി; പോസ്റ്റര്‍ പ്രകാശനം ചെയ്തു

'ദ അണ്‍നോണ്‍ വാരിയർ' ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി; പോസ്റ്റര്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ 'ദ അണ്‍നോണ്‍ വാരിയര്‍' എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്തു. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി വന്‍വിജയമാകുമെന്ന് പ്രതിപക്ഷനേതാവ് ആശംസിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു ഇതിഹാസത്തിന്‍റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്‍ ചടങ്ങില്‍ പങ്കെടുത്തു. അഞ്ചു ഭാഷകളിലൊരുക്കിയ ഡോക്യുമെന്‍ററിയുടെ റിലീസ് 17ന് റിലീസ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണു നിര്‍മിച്ചത്. 2020 സെപ്റ്റംബര്‍ 17നാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട ആഘോഷത്തിനു തുടക്കം കുറിച്ചത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ അരങ്ങേറി.

Related articles

See all
Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Save your stories

Sign in