Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിഫ്ബി പ്രവര്‍ത്തിച്ചത് പ്രത്യേക സാമ്രാജ്യം പോലെ: എഴുപതിനായിരം കോടിയുടെ ബാധ്യത: ഈ തുക എങ്ങനെ കണ്ടെത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കിഫ്ബി പ്രവര്‍ത്തിച്ചത് പ്രത്യേക സാമ്രാജ്യം പോലെ: എഴുപതിനായിരം കോടിയുടെ ബാധ്യത: ഈ തുക എങ്ങനെ കണ്ടെത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നിലവില്‍ കിഫ്ബി മൂലം എഴുപതിനായിരം കോടി രൂപയുടെ ബാധ്യതയാണ് സംസ്ഥാനത്തിനുളളത്. മുന്‍ സര്‍ക്കാര്‍ ഉയര്‍ന്ന പലിശയ്ക്കാണ് കടമെടുത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ തുക എങ്ങനെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

എങ്കിലും, നിലവില്‍ കരാര്‍ ഒപ്പിട്ടിട്ടുള്ള പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ നിയമപരമായ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാല്‍ നിലവില്‍ എഗ്രിമെന്റ് വെച്ചിട്ടുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കിഫ്ബിയുടെ എല്ലാ വര്‍ക്കുകളും തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി നിലവില്‍ 31,761 കോടി രൂപയുടെ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കിഫ്ബിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി, ഇനി മുതല്‍ കാര്യങ്ങള്‍ ആ രീതിയിലായിരിക്കില്ലെന്നും വ്യക്തമാക്കി. സര്‍ക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും കര്‍ശന നിയന്ത്രണത്തില്‍ മാത്രമായിരിക്കും ഇനി മുതല്‍ കിഫ്ബി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Save your stories

Sign in