Logo
CHANGE MODE
Thu, Jun 04, 2026 • 12:57 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

യുഎഇയില്‍ അണുനശീകരണ യജ്ഞം വീണ്ടും ആരംഭിച്ചേക്കാം : കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക്


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
August 27, 2020
1 min read Updated: May 12, 2026
Share:

യുഎഇയില്‍ അണുനശീകരണ യജ്ഞം വീണ്ടും ആരംഭിച്ചേക്കാം : കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക്
  ദുബായ്  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടൊപ്പം, 402 പേര്‍ കൂടി രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 68,043ത്തിലേറെ പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 68,511. രോഗ മുക്തി നേടിയവര്‍: 59,472. ആകെ മരണം: 378. നിലവില്‍ ചികിത്സയിലുള്ളവര്‍: 8,661. ആണെന്നും കണക്ക് വ്യക്തമാക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നു യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലമടക്കം സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്കെതിരെ പിഴയടക്കം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. കോവിഡ് വ്യാപകമായ പ്രദേശങ്ങള്‍ കണ്ടെത്തി, ദേശീയ അണുനശീകരണ യജ്ഞം ഉള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ പദ്ധതിയിടുന്നു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10