Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദിലീപിന് ജന്മദിനാശംസകളുമായി 'ഹെനോക്'; ഫോറൻസിക് സർജനായി ഞെട്ടിക്കാൻ ജനപ്രിയ നായകൻ

ദിലീപിന് ജന്മദിനാശംസകളുമായി 'ഹെനോക്'; ഫോറൻസിക് സർജനായി ഞെട്ടിക്കാൻ ജനപ്രിയ നായകൻ

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഹെനോക് – ദി മാൻ ഇൻ ദ മിസ്റ്റ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപിന്റെ ജന്മദിനം പ്രമാണിച്ച് താരത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഡോക്ടർ ലിയോ തോമസ് എന്ന ഫോറൻസിക് സർജൻ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. എം സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്. നിഗൂഢതയും ദുരൂഹതകളും നിറഞ്ഞ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഓരോ സൂചനയും പുതിയ ചോദ്യങ്ങളിലേക്ക് നയിക്കുന്ന 'ഹൂ ഡൺ ഇറ്റ്' (Who done it) മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ‘ഹെനോക്’ അണിയറയിൽ ഒരുങ്ങുന്നത്. ദുരൂഹമായ ഒരു സംഭവത്തിന് പിന്നിലെ സത്യം തേടിയുള്ള അന്വേഷണവും അതിനിടെ പുറത്തുവരുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഡോക്ടർ ലിയോ തോമസ് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോൾ, കഥാപാത്രത്തിന്റെ വേറിട്ട സ്വഭാവസവിശേഷതകളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, മുകേഷ്, ജഗദീഷ്, പ്രിയ വാര്യർ, ഗ്രേസ് ആന്റണി, ലെന, മാല പാർവതി, മനോജ് കെ.യു, സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷാജികുമാർ ഛായാഗ്രഹണവും ഷഫീഖ് വി.ബി. എഡിറ്റിംഗും നിർവ്വഹിക്കുന്നു. മുജീബ് മജീദാണ് ചിത്രത്തിന് സംഗീതം പകരുന്നത്. വേഫെറർ ഫിലിംസ് പ്രോജക്ട് ഡിസൈൻ നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പിആർഒ ശബരിയാണ്.







Related articles

See all
Popular News

സ്റ്റൈലിഷ് മാസ് ലുക്കിൽ സൂര്യയുടെ ഡിഎസ്പി ഇമ്പരാജ്; ജിത്തു മാധവൻ ചിത്രം ‘സീൻ’ ഗ്ലിംപ്സ് പു...

Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Popular News

'ബാച്ച്ലർ പാർട്ടി Deux': കരോൾ ആയി ഹൻസിക കൃഷ്ണ; ശ്രദ്ധ നേടി ക്യാരക്ടർ പോസ്റ്റർ

Popular News

ഒരു മുഖം, വ്യത്യസ്ത ഭാവങ്ങള്‍; ജയസൂര്യയുടെ 'മായന്‍' പുതിയ ലുക്കും ടീസര്‍ അനൗണ്‍സ്മെന്റും പ...

Save your stories

Sign in