രാവിലെ തിരക്കാണോ? അമിതവണ്ണവും കുറയ്ക്കാം; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്!
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. ശരീരത്തിന് ആവശ്യമായ ഊർജവും ഉന്മേഷവും ലഭിക്കാൻ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം തന്നെ കഴിക്കണം. എന്നാൽ ഇന്ന് വർദ്ധിച്ചുവരുന്ന തിരക്കിനിടയിൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം തയ്യാറാക്കുക എന്നത് അത്ര എളുപ്പമല്ല.
ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിലും ആരോഗ്യകരമായും തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ പ്രഭാതഭക്ഷണമാണ് ഡേറ്റ്സ് ചിയാ പുഡ്ഡിംഗ് (Dates Chia Pudding). ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് പിന്തുടരുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഒന്നാണിത്. ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഊർജ്ജം നിലനിർത്തുന്നതിനും ഇത് ഏറെ സഹായിക്കും. പേര് കേൾക്കുമ്പോൾ അല്പം പ്രയാസമെന്ന് തോന്നുമെങ്കിലും ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.
ആവശ്യമായ ചേരുവകൾ
ഈന്തപ്പഴം – 1/2 കപ്പ്
ചെറുചൂടുള്ള പാൽ – 3 ടേബിൾസ്പൂൺ
പാൽ – 2 കപ്പ്
റോൾഡ് ഓട്സ് – 1/2 കപ്പ്
ചിയാ സീഡ്സ് – 4 ടേബിൾസ്പൂൺ
കൊക്കോ പൗഡർ – 2 ടീസ്പൂൺ
ബദാം – 1/2 കപ്പ്
തയ്യാറാക്കേണ്ട വിധം
ഈന്തപ്പഴം പേസ്റ്റ്: ആദ്യം കുരുകളഞ്ഞ ഈന്തപ്പഴം 30 മിനിറ്റ് ചെറുചൂടുള്ള പാലിൽ കുതിർക്കാൻ വെക്കുക. ഇത് നന്നായി കുതിർന്നതിന് ശേഷം മിക്സിയിലിട്ട് അടിച്ച് നല്ല പേസ്റ്റ് രൂപത്തിലാക്കി മാറ്റിവെക്കുക.
മിക്സ് ചെയ്യാം: ഇനി ഒരു പാനിൽ കൊഴുപ്പ് കുറഞ്ഞ പാൽ ചൂടാക്കിയ ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലേക്ക് മാറ്റാം.
ചേരുവകൾ ചേർക്കാം: ഈ പാലിലേക്ക് റോൾഡ് ഓട്സ്, കൊക്കോ പൗഡർ, ആദ്യം തയ്യാറാക്കി മാറ്റിവെച്ച ഈന്തപ്പഴം പേസ്റ്റ്, ചിയാ സീഡ്സ് എന്നിവ ചേർക്കുക.
തയ്യാർ: ശേഷം ഇത് കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കണം. മുകളിൽ ബദാം കൂടി ചേർത്ത് അലങ്കരിക്കാം. ഇത് തണുപ്പിച്ചോ അല്ലാതെയോ നിങ്ങൾക്ക് പ്രഭാതഭക്ഷണമായി കഴിക്കാവുന്നതാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.