Logo
Sat, Jun 20, 2026 • 01:44 PM
LIVE TV
Watch

No business videos available

No Middle East videos available

തടി കുറയ്ക്കാൻ കറിവേപ്പില മതി! വീട്ടുമുറ്റത്തെ ഈ 'പച്ചമരുന്ന്' ഒളിപ്പിച്ചിരിക്കുന്നത് അത്ഭുത ഗുണങ്ങൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 20, 2026
1 min read
SHARE:
SAVE: Login to save

തടി കുറയ്ക്കാൻ കറിവേപ്പില മതി! വീട്ടുമുറ്റത്തെ ഈ 'പച്ചമരുന്ന്' ഒളിപ്പിച്ചിരിക്കുന്നത് അത്ഭുത ഗുണങ്ങൾ


ശരീരഭാരം എങ്ങനെ എളുപ്പത്തിൽ കുറയ്ക്കാമെന്ന് ഓർത്ത് ഇനി ആരും തലപുകയ്ക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി കിട്ടുന്ന കറിവേപ്പില കൊണ്ട് മാത്രം ശരീരഭാരം ഫലപ്രദമായി കുറയ്ക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർബസോൾ ആൽക്കലോയിഡുകൾ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകൾ നിറഞ്ഞ കറിവേപ്പിലയിൽ ഫ്ലാവോനോയിഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ രക്തസമ്മർദം (BP) കൃത്യമായി നിലനിർത്താനും കറിവേപ്പില സഹായകരമാണ്. ഇതിനുപുറമേ, ഡയബറ്റിസ് (പ്രമേഹം) രോഗികൾ കറിവേപ്പില ചൂടുവെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

കറിവേപ്പില എങ്ങനെ ഉപയോഗിക്കണം?

  • പച്ചയ്ക്ക് കഴിക്കാം: രാവിലെ വെറും വയറ്റിൽ 8 മുതൽ 10 വരെ തളിരായിട്ടുള്ള കറിവേപ്പില പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.

  • കറിവേപ്പില വെള്ളം: കുറച്ച് കറിവേപ്പില ഒരു ഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച്, ആ വെള്ളം ചെറുചൂടോടെ രാവിലെ വെറും വയറ്റിൽ കുടിക്കാം.

  • നാരങ്ങാനീര് ചേർക്കാം: കറിവേപ്പില വെള്ളത്തിലേക്ക് അല്പം നാരങ്ങാനീര് കൂടി ചേർത്ത് കുടിക്കുന്നത് ഗുണം ഇരട്ടിയാക്കും.

  • തേൻ ചേർത്ത് കഴിക്കാം: കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അതിൽ തേൻ ചേർത്ത് കുടിക്കുന്നത് ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10