ദിവസവും ഓട്സ് കഴിക്കുന്നവരാണോ? കഴിക്കുന്നത് തെറ്റായ രീതിയിലോ? എങ്കില്‍ ശ്രദ്ധിക്കുക; ആരോഗ്യകരമെന്ന് കരുതുന്ന ശീലങ്ങൾ വില്ലനാകാം
ഹൃദയാരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന 'ബീറ്റാ-ഗ്ലൂക്കൻ' ഫൈബറുകളാൽ സമ്പന്നമായ ഓട്സ്, തെറ്റായ രീതിയിൽ തയ്യാറാക്കി കഴിക്കുന്നത് വിപരീതഫലം ചെയ്യുമെന്ന് മുന്നറിയിപ്പ്. പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നതിന് പകരം രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും വർധിക്കാൻ ഇത്തരം തെറ്റായ ശീലങ്ങൾ കാരണമാകുന്നു.
ഓട്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
വെള്ളത്തിൽ മാത്രം വേവിക്കുന്നത് ഒഴിവാക്കുക: പ്രോട്ടീനും കൊഴുപ്പും ലഭിക്കാത്തതിനാൽ പെട്ടെന്ന് വിശക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാവുകയും ചെയ്യും.
കൃത്രിമ മധുരം ഒഴിവാക്കുക: പഞ്ചസാര, സിറപ്പുകൾ, ചോക്ലേറ്റ് ഫ്ലേവറുകൾ എന്നിവ ചേർക്കുന്നത് ഓട്സിന്റെ യഥാർത്ഥ ഗുണം നഷ്ടപ്പെടുത്തും. മധുരത്തിന് പകരം കറുവപ്പട്ട പൊടിച്ചതോ പഴങ്ങളോ നട്സോ ഉപയോഗിക്കാം.
അളവ് നിയന്ത്രിക്കുക: ഒരു നേരം മുതിർന്ന ഒരാൾക്ക് 40 മുതൽ 60 ഗ്രാം വരെ ഉണങ്ങിയ ഓട്സ് ആണ് അനുയോജ്യമായ അളവ്.
ഓട്ട് മിൽക്ക് പാലിന് തുല്യമല്ല: ലാക്ടോസ് അലർജിയുള്ളവർക്ക് ഉപയോഗിക്കാമെങ്കിലും സാധാരണ പശുവിൻ പാലിന്റെ പ്രോട്ടീൻ ഗുണം ഇതിലില്ല. പ്രോസസ്സിങ് വേളയിൽ അന്നജം സിംപിൾ ഷുഗറായി മാറുന്നതും പ്രൊസസ്ഡ് ഓയിലുകൾ ചേർക്കുന്നതും പോഷകഗുണം കുറയ്ക്കുന്നു.
പാൽ, ഗ്രീക്ക് യോഗർട്ട്, ചിയാ സീഡ്സ്, നട്സ് എന്നിവ ചേർത്ത് പ്രോട്ടീനും ഫൈബറും ഉറപ്പാക്കി കഴിക്കുന്നതാണ് ഓട്സിനെ സമ്പൂർണ്ണ ആഹാരമാക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.