Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഹായം ചോദിച്ച വീട്ടമ്മയോട് മോശം പെരുമാറ്റം ; സിപിഎം കൗണ്‍സിലര്‍ക്കെതിരെ പരാതി

സഹായം ചോദിച്ച വീട്ടമ്മയോട് മോശം പെരുമാറ്റം ; സിപിഎം കൗണ്‍സിലര്‍ക്കെതിരെ പരാതി
പാലക്കാട് : കുട്ടിയുടെ പഠനത്തിന് ഫോണില്‍ സഹായം ചോദിച്ച വീട്ടമ്മയോട് സിപിഎം കൗണ്‍സിലര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ കൗണ്‍സിലര്‍ക്കെതിരെയാണ് പരാതി. സഹായം തേടി വിളിച്ചപ്പോള്‍ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടെന്ന് പരാതിയിൽ പറയുന്നു. വീട്ടമ്മ വിസമ്മതിച്ചതോടെ ഫോണില്‍ മോശം സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. ജനപ്രതിനിധി ഇത്രയും തരംതാണ രീതിയില്‍ പെരുമാറരുതെന്നും ബന്ധുക്കളോട് പറയുമെന്നും വീട്ടമ്മ മറുപടി സന്ദേശം അയച്ചതോടെ ഇതെല്ലാം തമാശയാണെന്നും കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു കൗണ്‍സിലറുടെ മറുപടി. പലതവണ വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് നിര്‍ത്താന്‍ കൗണ്‍സിലര്‍ തയാറായില്ല. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കൗണ്‍സിലര്‍ക്കെതിരെ വീട്ടമ്മയുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സിപിഎം നേതൃത്വത്തിന് പരാതി നൽകിയത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ നേതൃത്വത്തിലാണ് കൗണ്‍സിലറുടെ വൈകൃതം പാര്‍ട്ടി അന്വേഷിക്കുന്നത്.  എന്നാല്‍ പരാതി പുറത്തറിയാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in