Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗണേഷ് കുമാറിന് കൊട്ടാരക്കരയിലും ഓഫീസ് ; സിപിഎമ്മിന് അതൃപ്തി

ഗണേഷ് കുമാറിന് കൊട്ടാരക്കരയിലും ഓഫീസ് ; സിപിഎമ്മിന് അതൃപ്തി
കൊട്ടാരക്കര : പത്തനാപുരത്തിന് പുറമെ കൊട്ടാരക്കരയിലും കെ ബി ഗണേശ് കുമാറിന് എംഎൽഎ ഓഫീസ്. കൊട്ടാരക്കരയിലെ കേരള കോൺഗ്രസ് ബി ഓഫിസിനോട് ചേർന്നാണ് പുതിയ ഓഫിസ് ആരംഭിച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ മണ്ഡലത്തിൽ ഘടക കക്ഷി എംഎൽഎ സ്വന്തം ഓഫിസ് തുറന്നത് സിപിഎം നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്. നേതാക്കൾക്കിടയിൽ അമർഷമുണ്ടെങ്കിലും തൽക്കാലം പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പാർട്ടിയെന്നാണ് സൂചന. പിതാവ് ബാലകൃഷ്ണപിള്ളയുടെ അസാന്നിദ്ധ്യം നികത്താൻ വേണ്ടിയാണ് കൊട്ടാരക്കരയിലെ ഓഫിസെന്നാണ് ഗണേശ് പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ഗണേശ് കൊട്ടാരക്കരയിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.കൊട്ടാരക്കരയിലെ ഓഫിസിൽ ഇരുന്ന് നടത്തുമെന്ന് പറയുന്ന ഓപ്പറേഷനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന സംശയമാണ് ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ രഹസ്യമായി പ്രകടിപ്പിക്കുന്നത്.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in