Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബാലുശേരിയില്‍ ധർമജൻ ബോൾഗാട്ടിയെ സിപിഎം പ്രവർത്തകർ തടഞ്ഞു ; പരാതി

ബാലുശേരിയില്‍ ധർമജൻ ബോൾഗാട്ടിയെ സിപിഎം പ്രവർത്തകർ തടഞ്ഞു ; പരാതി
  കോഴിക്കോട് : ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ സിപിഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴായിരുന്നു സിപിഎം നടപടി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിനിടെ വ്യാപക അതിക്രമമാണ് സിപിഎം അഴിച്ചുവിടുന്നത്. ആലത്തൂർ യുഡിഫ് സ്ഥാനാര്‍ത്ഥി പാളയം പ്രദീപിന്റെ കിഴക്കഞ്ചേരിയിലെ പോളിങ് ഏജന്റിന് നേരെ എല്‍ഡിഎഫ്  ഭീഷണിയെന്ന് പരാതി. 11 മണികഴിഞ്ഞാല്‍ പോളിങ് സ്റ്റേഷനില്‍ കണ്ടുപോകരുതെന്നായിരുന്നു  നേതാവിന്റെ ഭീഷണി. ഏജന്റ് ഗിരീഷ് ആലത്തൂര്‍ ഡിവൈഎസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി. തൃക്കരിപ്പൂർ മണ്ഡലത്തിലെ വെള്ളച്ചാലിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിനുനേരെ സിപിഎം ആക്രമണം. ബൂത്ത് ഏജന്‍റ് ജയിംസ് മാരൂരിനെയാണ് പ്രവർത്തകർ ആക്രമിച്ചത്. ജയിംസിനെ മർദ്ദിച്ച പ്രവർത്തകർ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in