Logo
CHANGE MODE
Wed, Jun 03, 2026 • 08:39 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

BREAKING NEWS യു എ ഇയില്‍ ഇനി മാസ്‌ക് ധരിക്കണം: രോഗ ലക്ഷണം ഇല്ലാത്തവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി ; നിയമം ലംഘിച്ചാല്‍ പിഴ


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 04, 2020
1 min read Updated: June 03, 2026
Share:

BREAKING NEWS യു എ ഇയില്‍ ഇനി മാസ്‌ക് ധരിക്കണം: രോഗ ലക്ഷണം ഇല്ലാത്തവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി ; നിയമം ലംഘിച്ചാല്‍ പിഴ
ദുബായ് : യു എ ഇയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍, ഇനി പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് മുന്നറിയിപ്പ്. യുഎഇ ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ, രോഗലക്ഷണമുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതി എന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പുതിയ സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്തവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രത്യേകിച്ച് രോഗ ലക്ഷണം ഇല്ലാതെ തന്നെ കോവിഡ് പോസിറ്റീവ് ആവുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ മാസ്‌ക് ലഭ്യമല്ലെങ്കില്‍ പേപ്പര്‍ മാസ്‌കുകളോ, തുണികൊണ്ട് നിര്‍മിച്ചവയോ ധരിക്കണം. ചുമയിലൂടെയും മറ്റും അണുക്കള്‍ വ്യാപിക്കുന്നത് തടയാനാണിത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷയും ഉണ്ടാകും.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10