Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ അണുനശീകരണ യജ്ഞം തുടരും: രാത്രി യാത്രാവിലക്കും നീട്ടി; നിയന്ത്രണം ഇനി എത്രനാള്‍ വരെ എന്നത് അവ്യക്തം

യുഎഇയില്‍ അണുനശീകരണ യജ്ഞം തുടരും: രാത്രി യാത്രാവിലക്കും നീട്ടി; നിയന്ത്രണം ഇനി എത്രനാള്‍ വരെ എന്നത് അവ്യക്തം
  ദുബായ് : യു.എ.ഇ ദേശീയ അണുനശീകരണ യജ്ഞം തുടരാന്‍ ഗവര്‍മെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച യാത്രാവിലക്ക് വീണ്ടും തുടരും. നേരത്തേ പ്രഖ്യാപിച്ച യജ്ഞത്തിന്റെ സമയം ഏപ്രില്‍ നാലിന് ( ഇന്ന് ) അവസാനിക്കാനിരിക്കെയാണ് പദ്ധതി നീട്ടുന്നതെന്ന്, യുഎഇ ആരോഗ്യ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗയാണ് അണുനശീകരണ യജ്ഞം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ ഇതു എന്ന് വരെ തുടരുമെന്ന് മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അണുനശീകരണ പ്രവര്‍ത്തനം നടക്കുന്ന രാത്രി സമയങ്ങളില്‍ അവശ്യസേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളു. ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങാം. എന്നാല്‍, പകല്‍ സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in