കൊവിഡ്: ജിദ്ദയില്‍ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും വിലക്ക് ; നിയന്ത്രണം ഇന്ന് മുതല്‍
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 29, 2020
1 min read
•
Updated: June 03, 2026
റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജിദ്ദ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ( മാര്‍ച്ച് 29 ) ഞായറാഴ്ച മുതല്‍ നഗരത്തിലെ കര്‍ഫ്യു സമയം വൈകുന്നേരം മൂന്നു മുതല്‍ രാവിലെ ആറ് വരെ ( 15 മണിക്കൂര്‍ ) സമയം ആയിരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച്, ജിദ്ദ മേഖലയിലേക്ക് പ്രവേശിക്കുന്നതും പുറത്തേയ്ക്ക് പോകുന്നതും വിലക്ക് ഏര്‍പ്പെടുത്തി.
സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന എന്നിവടങ്ങളില്‍, കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കുകയായിരുന്നു. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ആണ് , ജിദ്ദയിലേക്കും നീട്ടിയത്. ഇതോടെ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാനും പാടില്ല. നേരത്തെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവ് പഴയതു പോലെ തുടരും. ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ അടിയന്തിര സര്‍വീസുകളെ കര്‍ഫ്യുവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10