കുവൈത്തില്‍ കൊവിഡ് രോഗികള്‍ രണ്ടായിരം പിന്നിട്ടു : ഇന്ന് രണ്ട് മരണം കൂടി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 21, 2020
1 min read
•
Updated: June 03, 2026
കുവൈത്ത് : കുവൈത്തില്‍ കൊവിഡ് മൂലം രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. 63 വയസുള്ള സൊമാലിയന്‍ പൗരനും, 59 വയസുള്ള ബംഗ്ലാദേശ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചരുടെ എണ്ണം 11 ആയി. ഇന്ന് 85 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2080 ആണ്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 37 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1171 ആയി. പുതിയതായി 45 പേരാണ് രോഗമുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 412 ആയി. 1657 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10