Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് വ്യാപനം രൂക്ഷം ; മലപ്പുറത്ത് ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും നിരോധനാജ്ഞ

കൊവിഡ് വ്യാപനം രൂക്ഷം ; മലപ്പുറത്ത് ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും നിരോധനാജ്ഞ
  മലപ്പുറം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, പുളിക്കൽ,പള്ളിക്കൽ, മൊറയൂർ, ചെറുകാവ്, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. പൊതുസ്‌ഥലത്ത്‌ 5 പേരില്‍ കൂടുതൽ ഒത്തുകൂടുന്നതിന് വിലക്കുണ്ട്. ആഘോഷങ്ങൾക്കും  മതപരമായ ചടങ്ങുകളിലും പൊതുപങ്കാളിത്തം പാടില്ലന്നും കളക്ടറുടെ  ഉത്തരവിൽ പറയുന്നു. അതേസമയം, സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നേക്കാമെന്ന് വിലയിരുത്തല്‍ . ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ അതിജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. മൂന്നു ലക്ഷം പേരെ പരിശോധിക്കും. ടിപിആര്‍ ഉയര്‍ന്നു നില്ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കോവിഡ് കോര്‍ കമ്മിറ്റിയോഗം നിര്‍ദേശിച്ചു. വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ അഞ്ചര ലക്ഷം ഡോസ് കൂടി ഉടനെത്തുമെന്നാണ് വിവരം.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in