സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകള്‍ക്ക് നികത്താനാവാത്ത വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മലബാറിലെ മുസ്ലിം സമൂഹത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങള്‍ക്ക് സ്വന്തം ജീവിതം സമര്‍പ്പിച്ച മഹനീയ വ്യക്തിത്വമായിരുന്നു ബാഫഖി തങ്ങളെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു. സമസ്തയിലൂടെയും മര്‍കസിലൂടെയും വിവിധ സംഘടനകളിലൂടെയും കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിദ്യാഭ്യാസപരമായ വിപ്ലവം സൃഷ്ടിക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
മുസ്ലിംലീഗ് നേതാവായിരുന്ന മര്‍ഹും സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മരുമകന്‍ കൂടിയായ സയ്യിദ് അലി ബാഫഖി തങ്ങളുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും വിശ്വാസി സമൂഹത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവനങ്ങളും ഓര്‍മ്മകളും ആദരവോടെ എന്നും സ്മരിക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി