Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ജി.എസ്.ടി പരസ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി

ജി.എസ്.ടി പരസ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി
ന്യൂഡല്‍ഡി: ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കായി കേന്ദ്രസർക്കാർ ചെലവിട്ടത് 132.38 കോടി രൂപയെന്ന് റിപ്പോർട്ട്. വിവരവകാശ നിയമപ്രകാരം വാർത്തവിതരണ മന്ത്രാലയം നൽകിയതാണ് ഈ വിവരം. ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യമാകെ പരസ്യപ്രചാരണങ്ങളായി കേന്ദ്ര സർക്കാർ ചെലവിട്ട കണക്കുകളാണിവ. വിവിധ മാധ്യമങ്ങൾ വഴിയുളള പരസ്യങ്ങൾക്ക് കോടികണക്കിന് രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. https://www.youtube.com/watch?v=f7R8J23ma7U മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് ഔട്ട്‌റെച്ച് ആൻഡ് കമ്മ്യൂണിക്കേഷന്റെ കണക്കുകൾ പ്രകാരം അച്ചടി മാധ്യമങ്ങൾ വഴി പരസ്യം നൽകുന്നതിനായി 126 കോടി രൂപ ചെലവാക്കിപ്പോൾ ജി.എസ്.ടിയുടെ പ്രചാരത്തിനായി ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പരസ്യം നൽകാൻ ചെലവുകളൊന്നും വന്നിട്ടില്ലെന്നും സർക്കാർ പറയുന്നു. വിവിധ മാഗസിനുകളിലൂടെയുള്ള പരസ്യ പ്രചാരണത്തിന് തെലവിട്ടത് 5 കോടി രൂപയും. 2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി നിലവിൽ വന്നത്. ഇതിന്റെ പരസ്യത്തിനും ബോധവൽക്കരണ പ്രചാരണ പരിപാടികൾക്കുമായി കേന്ദ്രസർക്കാർ ചെലവാക്കിയ തുകയെക്കുറിച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജി.എസ്.ടി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിവിധ നടപടിക്രമങ്ങൾക്ക് സർക്കാർ മുൻകൈയെടുത്തിയിരുന്നു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in