Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാവേരി നദീജല തര്‍ക്കം: തമിഴ്‌നാടിന് തിരിച്ചടി; ഹര്‍ജി തള്ളി സുപ്രീം കോടതി

കാവേരി നദീജല തര്‍ക്കം: തമിഴ്‌നാടിന് തിരിച്ചടി; ഹര്‍ജി തള്ളി സുപ്രീം കോടതി

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജലം വിട്ടുനല്‍കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കാവേരി നദിയില്‍ നിന്ന് 11 ടിഎംസി അധിക ജലം കര്‍ണാടക വിട്ടുനല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച രണ്ട് അപേക്ഷകള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രസ്താവിക്കുന്നതിന് മുന്‍പ്, തമിഴ്നാട് ഇന്ന് മൂന്നാമതൊരു അപേക്ഷ കൂടി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വിക്രം നാഥ്, ആ അപേക്ഷയും തള്ളിക്കളയുമെന്ന് വാക്കാല്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 6 വരെ അന്തര്‍സംസ്ഥാന അതിര്‍ത്തിയിലെ അളവുകേന്ദ്രമായ ബിലിഗുണ്ടുലുവില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട ജലവിഹിതത്തില്‍ 11.719 ടിഎംസിയുടെ കുറവുണ്ടെന്നും, ആവശ്യത്തിന് ജലശേഖരം ഉണ്ടായിട്ടും കര്‍ണാടക വെള്ളം തടഞ്ഞുവെക്കുകയാണെന്നും തമിഴ്നാട് വാദിച്ചിരുന്നു. കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ണാടക നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, കാവേരി ജലതര്‍ക്ക ട്രൈബ്യൂണല്‍ വിധി പ്രകാരമുള്ള ജലപങ്കുവെക്കല്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ നടന്ന വാദത്തിനിടെ, തങ്ങള്‍ക്ക് 14 ടിഎംസി വെള്ളം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും, നദീതടത്തിലെ നീരൊഴുക്കിലുണ്ടായ കുറവ് കണക്കിലെടുത്താല്‍ പോലും ആനുപാതികമായ 55.29 ശതമാനം വിഹിതത്തിന് അര്‍ഹതയുണ്ടെന്നും തമിഴ്നാട് ബോധിപ്പിച്ചിരുന്നു. ഏകദേശം 20 ടിഎംസിയോളം കുറവുണ്ടെന്നാണ് സംസ്ഥാനം ചൂണ്ടിക്കാണിച്ചത്. ഓഗസ്റ്റ് 3 വരെയുള്ള കണക്കനുസരിച്ച് കര്‍ണാടകയിലെ നാല് പ്രധാന കാവേരി അണക്കെട്ടുകളിലായി 77.537 ടിഎംസി വെള്ളമുണ്ടെന്നും, 15 ദിവസത്തേക്ക് 3,500 ക്യുസെക്‌സ് വെള്ളം തുറന്നുവിടാനുള്ള അതോറിറ്റിയുടെ നിര്‍ദേശം മതിയാകില്ലെന്നും തമിഴ്നാട് ആരോപിച്ചിരുന്നു.

Related articles

See all
Popular News

'അക്വാന്‍' ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രത, രണ്ട് ജില്ലക...

Popular News

പാകിസ്താന്‍ ഇറാനുമായും അമേരിക്കയുമായും ചര്‍ച്ച നടത്തുമ്പോള്‍ ഇന്ത്യ കാഴ്ചക്കാരായി നില്‍ക്ക...

Popular News

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ചട്ടങ്ങളില്‍ മാറ്റം; വാഹനത്തിന്റെ പഴക്കവും നിലവാരവും...

Popular News

എം.കെ സ്റ്റാലിനെ അട്ടിമറിച്ച ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു

Save your stories

Sign in