Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആഹ്ലാദപ്രകടനം ; കോട്ടയം മെഡിക്കൽ കോളേജിൽ 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആഹ്ലാദപ്രകടനം ; കോട്ടയം മെഡിക്കൽ കോളേജിൽ 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
  കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം ആഹ്ലാദപ്രകടനം നടത്തിയ 100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോളജ് പ്രിൻസിപ്പലിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നൽകും. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ എസ്എഫ്ഐ പ്രവർത്തകര്‍ ഒത്തുകൂടിയത്. ലൈബ്രറി സമുച്ചയത്തിന് മുന്‍പിലാണ് നൂറോളം വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൊവിഡ്  മാനദണ്ഡങ്ങളെക്കുറിച്ച്  നന്നായി അറിയുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രോട്ടോകോള്‍ ലംഘനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പിന്നാലെയാണ് കേസെടുത്തത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in