Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ; കെ.സുരേന്ദ്രനെതിരെ കേസ്

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ; കെ.സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം : ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയപതാക ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു.  കെ.സുരേന്ദ്രനാണ് പതാക ഉയര്‍ത്തിയത്. ദേശീയപതാക ഉയര്‍ത്താന്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളെല്ലാം  അണിനിരന്നു. ചരടില്‍ കോര്‍ത്ത പതാക സുരേന്ദ്രന്‍ ഉയര്‍ത്തി തുടങ്ങി. രണ്ടടിയോളം ഉയര്‍ന്നപ്പോള്‍ പച്ചനിറം മുകളിലും കുങ്കുമം താഴെയും. തിരിഞ്ഞ് പോയെന്ന് മനസിലായതോടെ പതാക വലിച്ച് താഴ്ത്തുകയായിരുന്നു.
 

Related articles

See all
Popular News

ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍...

Popular News

'ഇനിയൊരു സിദ്ധാര്‍ത്ഥ് ആവര്‍ത്തിക്കരുത്'; 'സിദ്ധാര്‍ത്ഥ്' ആന്റി റാഗിങ് ആപ്പ് മുഖ്യമന്ത്രി...

Popular News

പി എസ് സി പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ നടപടിക്രമം ശരിയല്ല; സര്‍ക്കാരുമായി ആലോചിച്ചില്ലെന്ന...

Popular News

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ജിഎന്‍എ ആണ് ലാഭകരം: മുഖ...

Save your stories

Sign in