Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാനഡയില്‍ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി; മരണസംഖ്യ വ്യക്തമല്ല; തീവ്രവാദി ആക്രമണമെന്ന് സൂചന

കാനഡയില്‍ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി; മരണസംഖ്യ വ്യക്തമല്ല; തീവ്രവാദി ആക്രമണമെന്ന് സൂചന
കാനഡയിലെ വാന്‍കൂവറില്‍ ഒരു തെരുവില്‍ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി. ഒന്നിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. മരണസംഖ്യ ഇതു വരെ വ്യക്തമായിട്ടില്ല.ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി എട്ടോടെയാണ് സംഭവം. വാന്‍കൂവര്‍ സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. തീവ്രവാദി ആക്രമണമാണോ അപകടമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കാനഡയിലെ ലാപു ലാപു എന്നറിയപ്പെടുന്ന പരിപാടി നടക്കുമ്പോഴാണ് അപകടം. സ്പാനിഷ് കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ മക്റ്റാന്‍ തലവനായ ലാപുലാപുവിന്റെ പേരില്‍ നടക്കുന്ന ഒരു ആഘോഷമാണ് ലാപു ലാപു ദിനം. 2023-ല്‍ ബ്രിട്ടീഷ് കൊളംബിയ ഈ പരിപാടി ഔദ്യോഗികമായി അംഗീകരിച്ചു. വാന്‍കൂവറിലെ ഫിലിപ്പീന്‍ വംശജരാണ് ഈ ഉത്സവം നടത്തി വരുന്നത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഒരു കറുത്ത എസ് യു വി അതിവേഗത്തില്‍ ജനക്കൂട്ടത്തിനിടയിലേക്ക്പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാറിന്റെ ഡ്രൈവര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related articles

See all
Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Save your stories

Sign in