Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

എം.എ യൂസഫലിക്ക് മക്ക ഗവർണറുടെ ആദരവ്‌

എം.എ യൂസഫലിക്ക് മക്ക ഗവർണറുടെ ആദരവ്‌
  മക്ക : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിക്ക് മക്ക ഗവർണറും സൽമാൻ രാജാവിന്‍റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്‍റെ ആദരവ്. കൊവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ഗവർണറേറ്റിന്‍റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ 'ബിറന്‍ ബി മക്ക' പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവർണറുടെ ആദരവ്. പത്ത് ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്. മക്കയിലെ ഗവർണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.  

മക്ക ഗവർണറും സൗദി രാജാവിന്‍റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നുള്ള ഉപഹാരം എം.എ യൂസഫലിക്ക് വേണ്ടി ലുലു ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ ഏറ്റുവാങ്ങുന്നു

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in