Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായില്‍ വെള്ളിയാഴ്ച നിതിന്‍ ഓര്‍മ്മകളില്‍ നൂറിലധികം പേര്‍ രക്തംദാനം ചെയ്യും

ദുബായില്‍ വെള്ളിയാഴ്ച നിതിന്‍  ഓര്‍മ്മകളില്‍ നൂറിലധികം പേര്‍ രക്തംദാനം ചെയ്യും
ദുബായ് : ഇന്‍കാസ് വോളണ്ടിയേഴ്‌സ് ടീം , അന്തരിച്ച നിതിന്‍ ചന്ദ്രന്‍റെ ഓര്‍മ്മകളോടെ, ദുബായില്‍ നാളെ ( ജൂണ്‍ 19 ) രക്തദാന ക്യാംപ് സംഘടിപ്പിക്കും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായി ദുബായ് അല്‍ വാസല്‍ ഇന്‍ഡോര്‍ ക്ലബ്ബിലാണ് രക്തദാന ക്യാമ്പ് നടത്തുന്നത്. ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന നിതിന്‍ ചന്ദ്രന്‍റെ ഓര്‍മ്മയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച്, നൂറിലേറെ പേര്‍ ഒരേ ദിനം രക്തം നല്‍കുമെന്ന് ദുബായ് ജനറല്‍ സെക്രട്ടറി ബി.എ.നാസര്‍ അറിയിച്ചു. നേരത്തെ, ബ്‌ളഡ് ഡോണേഴ്‌സ് കേരള എന്ന സംഘടനയുടെ യുഎഇ ഘടകം വഴി രക്തദാന രംഗത്ത് നിതിനും ഭാര്യ ആതിരയും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. കൊവിഡ് കാലത്ത് പ്രവാസികള്‍ക്ക് യാത്രദുരിതം നേരിട്ടപ്പോള്‍ നിതിന്‍ മുന്‍കൈയ്യെടുത്ത് , ഭാര്യ ആതിരയുടെ നേതൃത്വത്തില്‍, ഗര്‍ഭിണികളായ പ്രവാസി സ്ത്രീകളെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in