Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഷാഹിതാ കമാലിനെ നീക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് ബിന്ദു കൃഷ്ണ

ഷാഹിതാ കമാലിനെ നീക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് ബിന്ദു കൃഷ്ണ
ഷാഹിതാ കമാലിനെ വനിതാ കമ്മീഷനില്‍ നിന്ന് നീക്കണമെന്ന് കൊല്ലം ഡിസിസി  പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. വനിതാ കമ്മീഷൻ അംഗം ഷാഹിതാ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അഭ്യൂഹങ്ങളും ആരോപണങ്ങളും അത് സംബന്ധിച്ച തെളിവുകളും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഷാഹിതാ കമാലിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്  അഡ്വ. ബിന്ദു കൃഷ്ണ മുഖ്യമന്ത്രിയ്ക്കു കത്ത് നൽകി. ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ആരോപണ വിധേയയായി സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഷാഹിതാ കമാൽ തൽസ്ഥാനത്ത് തുടരുന്നത് അർധ ജൂഡിഷ്യൽ അധികാരമുള്ള കമ്മിഷന്റെ വിശ്വസ്യത തകർക്കുകയാണെന്ന് ബിന്ദു കൃഷ്ണ കത്തിൽ ചൂണ്ടികാട്ടി. ആരോപണങ്ങൾ ശക്തമാകുമ്പോൾ ഷാഹിതകമാൽ തന്റെ . വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് നൽകുന്ന വിശദീകരങ്ങൾ തന്നെ ദുരുഹത വർധിപ്പിക്കുകയാണ്. അവർ ആ പദവിയിൽ തുടരുന്നത് കേരളത്തിലെ സ്ത്രി സമുഹത്തിന് തന്നെ അപമാനമായിരിക്കുന്ന സാഹചര്യതിൽ ഇവരെ പുറത്താക്കി കമ്മിഷന്റെ വിശ്വസ്യത വീണ്ടെടുക്കണമെന്ന് ബിന്ദുകൃഷ്ണ മുഖ്യമന്ത്രിയ്ക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in