വീടിന് മുന്നില്‍ നിന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവം : എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
Jaihind TV News Report
Jaihind TV Web Desk
August 10, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : വീടിന് മുന്നില്‍ നിന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. കഴക്കൂട്ടം എസ്.ഐ വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത് . തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടേതാണ് നടപടി. കഴക്കൂട്ടം സ്വദേശി ഷിബുകുമാറാണ് പൊലീസ് തന്നെ അകാരണമായി മർദ്ദിച്ചെന്നു കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയത്.
ഞായര്‍ രാത്രി വീടിനുസമീപം നിന്ന തന്നെ കഴക്കൂട്ടം സിഐയുടേയും എസ്ഐയുടേയും നേതൃത്വത്തിലുള്ള സംഘം അകാരണമായി മര്‍ദ്ദിച്ചെന്നായിരുന്നു ഷിബുകുമാറിന്‍റെ പരാതി. പരിക്കേറ്റ ഷിബുകുമാർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10