Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ഐഐടി ജെഇഇ പരീക്ഷയില്‍ ദുബായിലെ മലയാളി വിദ്യാര്‍ത്ഥി അശ്വിന്‍ പ്രശാന്തിന് ഉന്നതവിജയം

ഐഐടി  ജെഇഇ പരീക്ഷയില്‍ ദുബായിലെ മലയാളി വിദ്യാര്‍ത്ഥി അശ്വിന്‍ പ്രശാന്തിന് ഉന്നതവിജയം
  ദുബായ് ​: ​ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും മലയാളിയായ അശ്വിന്‍ പ്രശാന്ത് ഉന്നതവിജയം കരസ്ഥമാക്കി. കണ്ണൂര്‍ പെരളം സ്വദേശിയായ അശ്വിന്‍ അഖിലേന്ത്യാതലത്തില്‍ 409-ാം റാങ്ക് നേടി. നേരത്തെ ജിഇഇ പരീക്ഷയില്‍ ഇന്ത്യക്ക് പുറത്തുള്ള കുട്ടികളില്‍ അശ്വിന്‍ ഒന്നാം റാങ്ക് നേടിയിരുന്നു. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ (ഐഎച്ച്എസ്) 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബര്‍ദുബായ് ആസ്റ്റര്‍ മെഡിക്കല്‍ സെന്‍ററിലെ ഇന്‍റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. കെ പ്രശാന്തിന്‍റെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പതോളജിസ്റ്റ് ഡോ. സജിതയുടെയും മകനാണ്. കോഴിക്കോട് സി എം ഐ പബ്‌ളിക് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സഹോദരി അശ്വതി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ദുബായില്‍ നടന്ന നാഷണല്‍ ഒളിമ്പ്യാഡില്‍ അശ്വിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ​

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in