Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായില്‍ അനിവാര്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചു ; ആശുപത്രികള്‍ക്ക് സര്‍ക്കുലര്‍

ദുബായില്‍ അനിവാര്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചു ; ആശുപത്രികള്‍ക്ക് സര്‍ക്കുലര്‍
ദുബായ് : ദുബായില്‍ ഇനി അനിവാര്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവിറക്കി. ദുബായിലെ എല്ലാ ആശുപത്രികള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കി. ഫെബ്രുവരി 19 വരെ ലൈസന്‍സുള്ള എല്ലാ ആശുപത്രികളിലും ഏകദിന ശസ്ത്രക്രിയാ ക്ലിനിക്കുകളിലും ഈ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ആവശ്യമെങ്കില്‍ തീരുമാനം നീട്ടാമെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു. ദുബായിലെ താമസക്കാരുടെ ആരോഗ്യവും സുരക്ഷയും ഏറ്റവും ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനുള്ള ദുബായ് സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് ഈ നടപടിയെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതുപ്രകാരം ഇനി അടിയന്തര മെഡിക്കല്‍ ആവശ്യകതയുള്ള ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in