Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് എലിപ്പനി പ്രതിരോധം പാളുന്നു

സംസ്ഥാനത്ത് എലിപ്പനി പ്രതിരോധം പാളുന്നു
സംസ്ഥാനത്ത് എലിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ പാളുന്നു. സംസ്ഥാനത്തുടനീളം രോഗം വ്യാപിക്കുകയാണ്. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇപ്പോൾ അതീവ ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ 42 മരണമെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക കണക്ക്. സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളില്‍ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനുള്ള നീക്കം എങ്ങുമെത്തിയിട്ടില്ല. അതേസമയം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നീ രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്തതും ആവശ്യത്തിന് ശുദ്ധമായ കുടിവെള്ള ലഭ്യതയില്ലാത്തതും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു. കോഴിക്കോടാണ് രോഗബാധിതർ കൂടുതലും ഉള്ളത്. നിപയും വെള്ളപ്പൊക്കവും വിതച്ച ദുരിതത്തിന് പിന്നാലെ എലിപ്പനി കൂടി വ്യാപകമാകുമ്പോൾ ആശങ്കയിലാണ് കോഴിക്കോട് ജില്ല. നിരവധി പേരാണ് രോഗലക്ഷണവുമായി ചികിത്സയിലുള്ളത്‌. ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇതുവരെ കാര്യക്ഷമമാക്കിയിട്ടില്ല. എന്തായാലും പ്രളയത്തിന് ശേഷം എലിപ്പനി ഭീതിയിലാണിപ്പോള്‍ കേരളം.

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in