Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാല്‍പ്പന്താവേശത്തില്‍ കൊച്ചി;നഗരത്തെ ആവേശത്തിലാക്കി ഇന്ത്യ-ബ്രസീല്‍ താരങ്ങള്‍ പങ്കെടുത്ത ബൈക്ക് റാലി

കാല്‍പ്പന്താവേശത്തില്‍ കൊച്ചി;നഗരത്തെ ആവേശത്തിലാക്കി ഇന്ത്യ-ബ്രസീല്‍ താരങ്ങള്‍ പങ്കെടുത്ത ബൈക്ക് റാലി

കൊച്ചി: ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ് - ബ്രസീല്‍ ലെജന്‍ഡ്‌സ് വേഴ്‌സസ് ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ്' പ്രദര്‍ശന മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബൈക്ക് റാലി കൊച്ചിയെ ആവേശത്തിലാക്കി. ഓപ്പറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ നൂറിലേറെ യുവാക്കള്‍ അണിനിരന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ആലുവയില്‍ നിന്നാണ് റാലിക്ക് തുടക്കമായത്. സെലിബ്രിറ്റി അംബാസിഡര്‍  ബോബി ചെമ്മണ്ണൂര്‍, പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത റാലി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് ഏഴോടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സമാപിച്ചു. കായികരംഗത്തെയും സാമൂഹിക പ്രതിബദ്ധതയെയും കോര്‍ത്തിണക്കിയുള്ള റാലിയിലുടനീളം ശക്തമായ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ മുഴങ്ങിക്കേട്ടു.

കലൂര്‍ സ്റ്റേഡിയത്തില്‍ സമാപിച്ച റാലിക്ക് സ്വീകരണമേകാന്‍ സാക്ഷാല്‍ ബ്രസീലിയന്‍ ഇതിഹാസങ്ങള്‍ നേരിട്ടെത്തിയത് ബൈക്കര്‍മാര്‍ക്കും ആരാധകര്‍ക്കും ഇരട്ടിമധുരമായി. ദിയോഗോ ഗില്‍, ജിയോവാനി, ജൂനിയര്‍, കമാന്‍ഡുകായ ഗോമസ്, എഡ്മില്‍സണ്‍, റിക്കാര്‍ഡോ ഒലിവേര, ഗുസ്താവോ നേരി, സൂസ, എലിവല്‍ട്ടണ്‍, പൗലോ സെര്‍ജിയോ, വിയോള തുടങ്ങിയ വിശ്വപ്രസിദ്ധ താരങ്ങള്‍ ബൈക്കര്‍മാരെ നേരിട്ട് അഭിവാദ്യം ചെയ്തു. ഒപ്പം മലയാളികളുടെ പ്രിയ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ കൂടി എത്തിയതോടെ സമാപനച്ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്രതീതിയിലായി.

ഗാമന്‍ സ്‌പോര്‍ട്‌സ് സി.ഇ.ഒ  ആര്‍. എ.വി , എ ടു സെഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ രമേഷ് സബാപതി, ചാള്‍സ് ഡാനിയേല്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ബൈക്കര്‍മാര്‍ക്കും മത്സരത്തിനുള്ള സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും വിതരണം ചെയ്തു.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Save your stories

Sign in