Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സ്റ്റീഫന്‍ ഫ്ളെമിങ്ങിന് പകരക്കാരന്‍; ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖ്യപരിശീലകനായി സഹീര്‍ ഖാൻ

സ്റ്റീഫന്‍ ഫ്ളെമിങ്ങിന് പകരക്കാരന്‍; ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖ്യപരിശീലകനായി സഹീര്‍ ഖാൻ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖ്യപരിശീലകനായി മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാനെ നിയമിച്ചു. നീണ്ട 18 വര്‍ഷക്കാലം ചെന്നൈയുടെ പരിശീലകനായിരുന്ന സ്റ്റീഫന്‍ ഫ്ളെമിങ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സഹീര്‍ ചുമതല ഏറ്റെടുക്കുന്നത്. രാഹുല്‍ ദ്രാവിഡ്, മൈക്ക് ഹസി, ഒയിന്‍ മോര്‍ഗന്‍ തുടങ്ങിയ വന്‍നിര പേരുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി സഹീറിന് നറുക്കുവീഴുകയായിരുന്നു. എം.എസ്. ധോണി, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, ഉടമ രൂപ ഗുരുനാഥ് എന്നിവര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അന്തിമ തീരുമാനമായത്.

ഒരു ഐപിഎല്‍ ടീമിന്റെ മുഖ്യപരിശീലകനായി സഹീര്‍ ഖാന്‍ പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. മുന്‍പ് മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായും മെന്ററായും തിളങ്ങിയ അദ്ദേഹം, 2025 സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മെന്ററായും പ്രവര്‍ത്തിച്ചിരുന്നു. 2017-ല്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് സഹീര്‍ പ്രതികരിച്ചു. 2009 മുതല്‍ ചെന്നൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച പരിശീലനാണ് സ്റ്റീഫന്‍ ഫ്ളെമിങ്. നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാണ്.

Related articles

See all
Popular News

കാല്‍പ്പന്താവേശത്തില്‍ കൊച്ചി;നഗരത്തെ ആവേശത്തിലാക്കി ഇന്ത്യ-ബ്രസീല്‍ താരങ്ങള്‍ പങ്കെടുത്ത...

Popular News

പൂവാലന്മാരെ പേടിച്ച് പഠിച്ച ജൂഡോ, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡലിൽ എത്തിയ സുചിക തരിയാലിന്റെ അതി...

Popular News

ബംഗ്ലാദേശിനെ തൂത്തെറിഞ്ഞു; ഷെഫാലിയുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ

Popular News

ലോകറെക്കോർഡുമായി സ്മൃതി മന്ദാന; അന്താരാഷ്ട്ര T20-യിലെ രാജകുമാരിയായി ഇന്ത്യൻ ഓപ്പണർ

Save your stories

Sign in