Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ ലോക മലയാളി കൗണ്‍സിലില്‍ ഗ്ലോബല്‍ ലീഗല്‍ ഫോറം ചെയര്‍മാന്‍, അഡ്വ. തോമസ് പണിക്കർ സെക്രട്ടറി

അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ ലോക മലയാളി കൗണ്‍സിലില്‍ ഗ്ലോബല്‍ ലീഗല്‍ ഫോറം ചെയര്‍മാന്‍, അഡ്വ. തോമസ് പണിക്കർ സെക്രട്ടറി
  ലോക മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ലീഗല്‍ ഫോറത്തിന്‍റെ ചെയര്‍മാനായി അഡ്വ. വി.എസ്. ചന്ദ്രശേഖരനെ നിയമിച്ചു. പ്രവാസ ജീവിതം നയിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുകയാണ് ഗ്ലോബല്‍ ലീഗല്‍ ഫോറത്തിന്‍റെ ലക്ഷ്യം. പ്രവാസി മലയാളി കൂടിയായ അഡ്വ. തോമസ് പണിക്കരെ സെക്രട്ടറിയായി നിയമിച്ചതായും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡന്‍റ്‌ തോമസ് മൊട്ടക്കൽ അറിയിച്ചു. ഏറെ ചെലവ് വരുന്ന നിയമവ്യവഹാരങ്ങള്‍സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇതിന് ഒരു പരിഹാരമായാണ് ലോക മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ലീഗല്‍ ഫോറത്തിന് തുടക്കമിട്ടത്. ഓരോ റീജിയനില്‍ നിന്നും സൗജന്യ സേവന താല്‍പ്പരരായ അഭിഭാഷകരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇതിന്‍റെ പ്രവര്‍ത്തനം. നിലവില്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റും കെപിസിസി നിയമസഹായ വേദിയുടെ ചെയര്‍മാനുമാണ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍. കേരള ഹൈക്കോടതിയിലും മറ്റു കോടതികളിലും സജീവമായി പ്രാക്ടീസ് നടത്തുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ് ചന്ദ്രശേഖരന്‍.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in