Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ചാർട്ടേഡ് വിമാനങ്ങളിൽ പോകുന്നവരുടെ അധിക കൊവിഡ് ചാർജ് നോർക്ക വഹിക്കണം : അബുദാബി കെഎംസിസി

ചാർട്ടേഡ് വിമാനങ്ങളിൽ പോകുന്നവരുടെ അധിക കൊവിഡ് ചാർജ് നോർക്ക വഹിക്കണം : അബുദാബി കെഎംസിസി
അബുദാബി: പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾ ജൂൺ 20മുതൽ ചാർട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കിൽ കൊവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണം എന്ന കേരള സർക്കാരിന്‍റെ നിയമം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം നോർക്ക ചെലവ് വഹിക്കണമെന്നും അബുദാബി കെഎംസിസി ആവശ്യപ്പെട്ടു നിലവിൽ പല എയർപോർട്ടുകളിലും റാപ്പിഡ് ടെസ്റ്റ് നിർബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റ് ഒരു അനിവാര്യതയാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ട് ഇതിലൂടെ ഓരോ വ്യക്തിക്കും ഏകദേശം 300 ദിർഹംസ് ഓളം അധികച്ചെലവ് വരികയാണ് യാതൊരുവിധ വരുമാനത്തിനും വക ഇല്ലാതിരിക്കെ തിരിച്ച് നാട്ടിൽ എത്തുക എന്ന ലക്ഷ്യത്തോടുകൂടി തന്നെ പലരുടേയും കാരുണ്യത്തോടും കൂടി ആണ് ടിക്കറ്റ് പോലും ലഭിക്കുന്നത്. അതിനിടയിലാണ് ഇത്രയും വലിയൊരു ചാർജ് വീണ്ടും അടയ്ക്കേണ്ടി വരുന്നത് എന്നത് ഓരോ പ്രവാസിക്കും വലിയ അധികബാധ്യത വരികയാണ്. അതുകൊണ്ട് പ്രസ്തുത തീരുമാനം പിൻവലിക്കുകയോ അല്ലെങ്കിൽ അതിനെ ചെലവ് നോർക്ക വഹിക്കുകയോ ചെയ്യണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in