Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മറ്റൊരു ദുരന്തം ഉണ്ടാകരുത്, മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി യുഡിഎഫ് എംപിമാർ

മറ്റൊരു ദുരന്തം ഉണ്ടാകരുത്, മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി യുഡിഎഫ് എംപിമാർ
  ന്യൂഡൽഹി: കേരളത്തിൽ മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് നിവേദനം നൽകി. പുതിയ ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ ഡാം സേഫ്റ്റി നിയമത്തിന് ആധാരമായി എൻഡിഎസ്എ (നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി) ശാക്തീകരിച്ചു കൊണ്ട് നടപ്പാക്കണം. രണ്ടു സംസ്ഥാനങ്ങളെയും കൂട്ടി യോജിപ്പിച്ച് സുപ്രീം കോടതി വിധിക്ക് അനുസരിച്ച് സൂപ്പർവൈസറി കമ്മറ്റിയുടെ ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കാവുന്നതാണ്. 2022 ഏപ്രിൽ 8-ന് പുറത്തുവന്ന സുപ്രീം കോടതി വിധി അനുസരിച്ച് ഡാമിന്‍റെ അറ്റകുറ്റപ്പണികള്‍, മാനേജ്‌മെന്‍റ് ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ എൻഡിഎസ്എയുടെ പരിധിയിലേക്ക് മാറ്റപ്പെടേണ്ടതാണ്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും മുഖ്യമന്ത്രിമാരെ വിളിച്ചു ചേർത്ത് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ആന്‍റോ ആന്‍റണി തുടങ്ങിയവർ ചേർന്നാണ് നിവേദനം മന്ത്രിക്ക് നൽകിയത്.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in