Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ ഒരേദിനം ആറു മരണം : രോഗികള്‍ 8238 ആയി ; അബുദാബിയില്‍ പബ്ലിക് ബസ് സര്‍വീസുകള്‍ നിര്‍ത്തി

യുഎഇയില്‍ ഒരേദിനം ആറു മരണം : രോഗികള്‍ 8238 ആയി ; അബുദാബിയില്‍ പബ്ലിക് ബസ് സര്‍വീസുകള്‍ നിര്‍ത്തി
ദുബായ് : യുഎഇയില്‍ ഇന്ന് കൊവിഡ് മൂലം ആറുപേര്‍ മരിച്ചു. ഇത് ആദ്യമായാണ് ഇത്രയും പേര്‍ ഒന്നിച്ചുള്ള മരണം ഒരേ ദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ, ആകെ മരണം 52 ആയി വര്‍ധിച്ചു. ഇന്ന് 483 പേരില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗികള്‍ 8238 ആയി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 1546 ആയും കൂടി. അതേസമയം, അബുദാബിയില്‍ പബ്ലിക്ക് ബസ് സര്‍വീസുകള്‍ ഏപ്രില്‍ 23 വ്യാഴാഴ്ച മുതല്‍ നിര്‍ത്തി വെയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതനുസരിച്ച്, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് ഇല്ലെന്ന് അബുദാബി മുനിസിപ്പാലിറ്റീസ്-ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in