കുവൈത്തില്‍ നാലു മരണം : ഒരേദിനം 278 പേര്‍ക്ക് രോഗം ; ആകെ രോഗബാധിതര്‍ 2892 ആയി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 25, 2020
1 min read
•
Updated: June 03, 2026
കുവൈത്ത് : കൊവിഡ് മൂലം കുവൈത്തില്‍ നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 19 ആയി കൂടി. ഇന്ന് 278 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2892 ആയി.
74 വയസുള്ള കുവൈറ്റ് പൗരനും, 59 വയസുള്ള ഇന്ത്യന്‍ പൗരനും, 45 വയസുള്ള ഈജിപ്റ്റ് പൗരനും, 64 വയസുള്ള ബംഗ്ലാദേശ് പൗരനും ആണ് മരിച്ചത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 109 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 1,504 ആയി. പുതിയതായി 43 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 656 ആയി . 2,217 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10